വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും.ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് തീരുമാനം.സംഘത്തോടൊപ്പം തിരച്ചിലിനു കെഡാവർ ഡോഗുമുണ്ട്.152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.