തിരുവല്ല : ആലപ്പുഴ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ 2024 ലെ ഏഞ്ചൽസ് അവാർഡ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും മികച്ച സേവനം നൽകുന്ന ന്യൂറോളജി വിഭാഗത്തിന് ലഭിക്കുന്ന പുരസ്കാരമാണ് ഏയ്ഞ്ചൽസ് അവാർഡ്. അബുദബിയിൽ നടന്ന വേൾഡ് സ്ട്രോക്ക് കോൺഗ്രസിൽ വച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിനുവേണ്ടി സീനിയർ കൺസൾട്ടന്റ് ഡോ അനിൽകുമാർ ശിവൻ പുരസ്കാരം സ്വീകരിച്ചു.