Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവനടിയുടെ പീഡന...

യുവനടിയുടെ പീഡന പരാതി : സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു . ഇന്നലെ രാത്രി തൊടുപുഴയിൽവച്ച് കസ്റ്റ‍ഡിയിൽ എടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്നു രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് .റിമാൻഡ് ചെയ്ത രഞ്ജിത്തിനെ സബ് ജയിലേക്ക് മാറ്റി.

രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.കാരവനിൽവച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ മൊഴി. മാനഭംഗം, ലൈംഗീകാതിക്രമം, തടഞ്ഞുവയ്‌ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്.തന്നെ തകർക്കാനുള്ള ശ്രമമാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി കണ്ടക്ടർ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ...

സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.പ്രതിപക്ഷ സ്ഥാനാർഥിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300...
- Advertisment -

Most Popular

- Advertisement -