Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപുലർച്ചെ കാർ...

പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു ; യുവാവിനു ദാരുണാന്ത്യം

മലപ്പുറം : വീട്ടുകാരുമൊത്ത് കല്യാണത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.

ഇന്നു പുലർച്ചെ 5 മണിയോടെ കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയുടെ സന്ദർശനം : ആഗസ്റ്റ് 10 ന് വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി...

ആഗോള അയ്യപ്പ സംഗമത്തിനുള്ള  ജർമ്മൻ പന്തൽ പമ്പയിൽ ഒരുങ്ങുന്നു

പത്തനംതിട്ട:  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കുള്ള  ജർമൻ പന്തലിന്റെ പണി അവസാനഘട്ടത്തിലായി. ശീതീകരിച്ചതും  38,500 ചതുരശ്ര അടിയിലുള്ളതുമാണ് പന്തൽ . ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -