Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലാശയങ്ങളിലെ പായല്‍...

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രവുമായി യുവശാസ്ത്രജ്ഞൻ

ആലപ്പുഴ : തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും പായലുകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി യുവശാസ്ത്രജ്ഞനായ മുഹമ്മ ഋഷികേശ് നിര്‍മ്മിച്ച ചെറു യന്ത്രസംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി പ്രസാദ്  നിര്‍വഹിച്ചു. രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞനാണ് മുഹമ്മ ഋഷികേശ്.

പോള പായല്‍ വാരുന്നതിനായി വളരെ ചെലവ് കുറഞ്ഞ യന്ത്രമാണ് നിര്‍മ്മിച്ചത്. തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് കരയില്‍ നിന്നു തന്നെ പായല്‍ വാരുവാന്‍ കഴിയുന്ന രീതിയില്‍ ഒരു സ്ഥലത്തേക്ക് പായലിനെ കേന്ദ്രീകരിക്കുന്ന സംവിധാനമാണ് ഉദ്ഘാടനം ചെയ്തത്. വെള്ളത്തില്‍ ഇറങ്ങുന്ന ജെസിബിയില്‍ നിന്നും വ്യത്യസ്തമായി, വളരെ ചിലവ് കുറഞ്ഞ രീതിയില്‍ പോളപ്പായലിനെ നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. കനാല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി രൂപമാറ്റം വരുത്തി കസേര, ടീപ്പോയ് എന്നിവ സ്ഥാപിച്ച് കോഫി ഷോപ്പ് ആയി പ്രയോജനപ്പെടുത്താമെന്നും ഋഷികേശ് പറയുന്നു.

മറൈന്‍ പ്ലൈവുഡ്, ഹൈ ഡെന്‍സിറ്റി തെര്‍മോകോള്‍, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യന്ത്രസംവിധാനത്തിന് 85,000 രൂപയാണ് വിലമതിക്കുന്നത്. മൂന്ന് മീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയുമാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം : ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല അര്‍പ്പിക്കും. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ...

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്‌ക്ക് രാജ്‌നിവാസിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത്,എന്നിവരും...
- Advertisment -

Most Popular

- Advertisement -