Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeHealthസൈക്ലിങ് മാനസികാരോഗ്യത്തിനും...

സൈക്ലിങ് മാനസികാരോഗ്യത്തിനും മികച്ചതാണ് പുതിയ പഠനം

സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം.എന്നാൽ ശാരീരികാരോ ഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ജോലിക്കും മറ്റും സൈക്കിളോടിച്ചു പോകുന്നവർക്കിടയിൽ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.

അഞ്ചുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് സൈക്ലിങ് മാനസികാരോ ഗ്യത്തെ മെച്ചപ്പെടുത്തുന്നതിനേക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത്.

സൈക്കിൾയാത്ര മാനസികസമ്മർദം നന്നേ കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. പതിനാറിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള 378,253 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. സൈക്കിൾയാത്ര പ്രോത്സാഹിപ്പിക്കണമെന്ന്‌ ഗവേഷകർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈശാഖമസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു.

ചങ്ങനാശ്ശേരി : വൈശാഖ മസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു. തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യ ദേശ ദർശന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ രഥ ഘോഷയാത്രയുമായി അഞ്ചമ്പല ദർശനം നടത്തി....

അധ്യാപക ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല എം.ജി.എം സ്കൂൾ നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു.2025 മാർച്ചിൽ സേവനകാലം പൂർത്തീകരിക്കുന്ന ഹെഡ്മിസ്ട്രസ് ലാലി മാത്യു,ബീന മേരി കുര്യാക്കോസ്,ഓഫീസ് അസിസ്റ്റൻറ് അജു മത്തായി...
- Advertisment -

Most Popular

- Advertisement -