Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ ഭീകരരുമായുള്ള...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവർ വീരമൃത്യു വരിച്ചത്. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിൻ്റെ ചിനാൽ കോർപ്സിൽ ഭാഗമായിരുന്ന സൈനികരാണ് മരിച്ചത് .

കശ്മീർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടന്നത്. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് വനമേഖലകളിൽ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം.സൈനികരുടെ ധൈര്യവും ആത്മസമർപ്പണവും എന്നെന്നും പ്രചോദിപ്പിക്കുമെന്ന് സൈന്യം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചു.ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു

തിരുവല്ല : കച്ചവടം ചെയ്യുന്ന കടമുറികളുടെ വാടകയ്ക്കും ജി എസ്റ്റി ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി തിരുവല്ല ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. വൻകിട മാളുകളും...

തിരിച്ചുവരവിന്റെ കാലമായി നോമ്പ് മാറണം:  ഫാ സരിഷ് തൊണ്ടാംകുഴി 

തിരുവല്ല: ജീവിതത്തിലെ ചില മനോഭാവങ്ങളിൽ നിന്ന് മനുഷ്യനിലേക്കും ദൈവത്തിലേക്കും തിരിയേണ്ട കാലമായി നോമ്പ് പരിണമിക്കണമെന്ന് ഫാ. സരിഷ് തൊണ്ടാംകുഴി പറഞ്ഞു.  തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ നാലാം...
- Advertisment -

Most Popular

- Advertisement -