Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി അതിരൂപത...

ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം ‘ജനനി 2026’ എന്ന പേരിൽ തെള്ളകം-പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ വച്ച് നടന്നു. മേജർ ആർച്ച്ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.മാതൃവേദി അതിരൂപത പ്രസിഡന്റ് പ്രൊഫ. ഡോ. റോസമ്മ സോണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ഡയറക്ടർ ഫാ. ജോസഫ് പാറയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണിക്കുട്ടി തറക്കുന്നേൽ, അതിരമ്പുഴ ഫൊറോന ഡയറക്ടർ ഫാ. അബ്രാഹാം കരിപ്പിങ്ങാപ്പുറം, ഇടവക വികാരി ഫാ. ജോസഫ് ആലുങ്കൽ, സാലി ജോജി, അനു ഷിജോ, ഷീന സിബി, റോയി കപ്പാങ്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് മാതൃവേദി ഏറ്റുമാനൂർ, മുടിയൂർക്കര യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന്  പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല

ആറന്മുള : ആറന്മുളയിലെ പരപ്പുഴ, വഞ്ചിത്ര ഭാഗങ്ങളിൽ 3 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം. തോട്ടത്തിൽ അനിൽ ആർ. നായർ,താമരശേരിൽ ഗോകുൽ, വിഘ്നേഷ്...

യൂണൈറ്റഡ് 26 : ത്രിദിന അന്താരാഷ്ട്ര സമ്മേളനം ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘യൂണൈറ്റഡ് ’26’  അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പ്  ഒക്ടോബർ 10 വരെ നടക്കും. “ആശുപത്രി ദുരന്ത സജ്ജീകരണവും...
- Advertisment -

Most Popular

- Advertisement -