Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മദ്യനയ...

ഡൽഹി മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണ് ജസ്റ്റിസ് ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 17 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയയ്ക്കു ജാമ്യം ലഭിക്കുന്നത്.

10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം,പാസ്പോർട്ട് സറണ്ടർ ചെയ്യണം, ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളാണുള്ളത്. 2023 ഫെബ്രുവരി 26നാണു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. വിചാരണ വേഗത്തില്‍ നടത്താനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈശാഖ മാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവമഹാ ക്ഷേത്രങ്ങൾ

ചങ്ങനാശ്ശേരി : വൈശാഖമാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഏപ്രിൽ 28മുതൽ മെയ്‌ 26വരെ യാണ് വൈശാഖ മാസാചരണം നടക്കുന്നത്. തൃച്ചിറ്റാറ്റ് (ധർമ്മപുത്രർ ),തൃപ്പുലിയൂർ (ഭീമൻ), തിരുവാറൻമുള...

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ ...
- Advertisment -

Most Popular

- Advertisement -