Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്.

റോഡ് മാർ‌​​ഗം ചൂരൽമലയിലെത്തി ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും കാണും. ശേഷം കളക്ടറേറ്റിൽ അവലോകന യോ​ഗം നടത്തും.  തുടർന്ന് വൈകുന്നേരം 3.45-ഓടെ ഡൽഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് താമരശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തി.രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് നിയന്ത്രണം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി : 15 ഓളം പേരെ കാണാതായി

ഹനോയ് : വിയറ്റ്‌നാമിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് ഉച്ചയ്ക്ക് ഒരു...

ഇവാൻജലിക്കൽ സഭ : ബാഹ്യ കേരള കോൺഫറൻസ് കൊൽക്കത്തയിൽ നാളെ മുതൽ

കൊൽക്കത്ത/തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചര്‍ച്ച് ഓഫ് ഇന്ത്യ ബാഹ്യ കേരള ഡയോസിസിന്റെ ആഭിമുഖ്യത്തിലുള്ള 37 -ാമത് സമ്മേളനം ഡംഡം ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കൽക്കട്ട ബൈബിൾ സെമിനാരിയിൽ നാളെ...
- Advertisment -

Most Popular

- Advertisement -