തിരുവല്ല : നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിൽ കൂടി കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ദ്യം. കവിയൂർ പാറപ്പുഴയിൽ ഇടശ്ശേരി തെക്കേതിൽ വീട്ടിൽ ജേക്കബ് പീറ്ററിന്റെ മകൻ ജെയ്സൺ ജേക്കബ്(19) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെ കല്ലുപ്പാറ കൊല്ലമല പടിയിൽ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും റോഡിൽ വീണ ജെയ്സൺ ജേക്കബിന്റെ ശരീരത്ത് കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.