Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകളിക്കുന്നതിനിടെ കഴുത്തിൽ...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസില ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഷാൾ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയ ഉടൻ മാതാപിതാക്കൾ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ആലപ്പുഴ:ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് അറസ്റ്റിൽ.കഞ്ഞിക്കുഴി ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു രാജേഷ് ഭാര്യ അമ്പിളിയെ...

വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം

പത്തനംതിട്ട : വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രിയ കക്ഷികളും വിശ്വകർമ്മജർക്ക് അർഹിക്കുന്ന സീറ്റ് നൽകുക, വിശ്വകർമ്മ ദിനമായ സെപ്റ്റംബർ 17...
- Advertisment -

Most Popular

- Advertisement -