Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവന്ദേ ഭാരതിന്റെ...

വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം പുറത്തിറങ്ങും

ചെന്നൈ: 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം  ആഗസ്റ്റിൽ  പുറത്തിറങ്ങും. ഇതിൻ്റെ  നിർമാണം ആരംഭിച്ചതായി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ വണ്ടികളുടെ നിർമാണം നടക്കുകയാണ്.

ചെയർകാർ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് ട്രെയിനുകളാണ് കഴിഞ്ഞ ജൂലൈ വരെ ഐസിഎഫിൽ നിർമിച്ചത്. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി വെസ്റ്റേൺ റെയിൽവേക്ക് കൈമാറി.
യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ
വിഭാഗത്തിലുമായി നടപ്പു സാമ്പത്തികവർഷം 3457 കോച്ച് നിർമിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു കൂട്ടിച്ചേർത്തു.

ഐസിഎഫാണ് വന്ദേ ഭാരതിന് രൂപം നല്കിനിർമിച്ചത്. നിരവധി രാജ്യങ്ങൾ വന്ദേഭാരത് ട്രെയിനിനായി ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയടക്കമുള്ള സവിശേഷതകളാണ് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിന്റെ നാലാം വാർഷികാഘോഷം : ഏപ്രിൽ 21ന് കാസർഗോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്തി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ...

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട: പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ സ്വദേശി ഗീവർഗീസ് ചെറിയാന് ബാങ്ക് പരിസരത്തുനിന്നും 10,000 രൂപ കളഞ്ഞുകിട്ടിയത് പോലീസിൽ ഏൽപ്പിച്ചു.  ഉടമസ്ഥനെ  കണ്ടെത്തി  പോലീസ് തിരികെ...
- Advertisment -

Most Popular

- Advertisement -