Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsനദികളിൽ ജലനിരപ്പ്...

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 100 സെ.മി എന്ന തോതിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വരാം.

ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ്
ഉയരുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രതാ പാലിക്കേണ്ടതാണ്.

മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് : 22 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ പരീക്ഷ എഴുതുന്നു

ന്യൂഡല്‍ഹി:  ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍

പരുമല: പരുമലസെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ സമാപിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം...
- Advertisment -

Most Popular

- Advertisement -