Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഅഷ്ടമിരോഹിണി വള്ളസദ്യ...

അഷ്ടമിരോഹിണി വള്ളസദ്യ : ചേനപ്പാടി ഗ്രാമവാസികൾ പാളത്തൈരുമായി ആറന്മുളയിലെത്തി

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ നാളെ (തിങ്കൾ) നടക്കുന്ന പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടി ഗ്രാമവാസികൾ പാളത്തൈരുമായി ആറന്മുളയിലെത്തി. കോട്ടയം ജില്ലയിലെ ചേനപ്പാടി കരക്കാർ വ്രതനിഷ്ഠയോടെ ശേഖരിച്ച 1500 ലിറ്റർ തൈരാണ് ഇന്ന് ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചത്.

ആറന്മുള വള്ളസദ്യകളിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഭവമാണ് ചേനപ്പാടിയിൽ നിന്നുള്ള പാളത്തൈര്.  “ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ ” എന്ന് വള്ളസദ്യയ്ക്കിടയിൽ കരക്കാർ പാടി ആവശ്യപ്പെടുന്നത് പതിവാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ചേനപ്പാടി സ്വദേശിയായ കേളു എന്ന ഭക്തൻ ഭഗവാന് പാളത്തൈര് സമർപ്പിച്ച ആചാരമാണ് ശേഷവും കരക്കാർ തുടരുന്നത്.

വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്ന് സംഭരിച്ചതും കരക്കാർ വ്രതനിഷ്ഠയോടെ തയ്യാറാക്കിയതുമായ പാളത്തൈര് ഘോഷയാത്രയായി ഇന്ന് 10 മണിയോടെ ആറന്മുളയിലെത്തിക്കുകയായിരുന്നു. ക്ഷേത്രത്തിന് കിഴക്കേ നടയിൽ പതിനെട്ടാം പടിക്ക് താഴെ എത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് അധികൃതരും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊടിമരത്തിന് മുന്നിലേക്ക് ആനയിച്ചു.

തുടർന്ന് പാളതൈര് ഭഗവാന് മുന്നിൽ സമർപ്പിച്ചു. ഈ പാളത്തൈരാണ് നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ഉപയോഗിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ കന്നുകാലികളിൽ ബ്രൂസെല്ലോസിസ് രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ്

പത്തനംതിട്ട : ജില്ലയിൽ കന്നുകാലികളിൽ ബ്രൂസെല്ലോസിസ് രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് പടരാതിരിക്കാൻ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി തുടങ്ങിയെന്നും അധികൃതർ പറഞ്ഞു. ഓമല്ലൂർ പഞ്ചായത്തിൽ വാക്സിനേഷൻ ആരംഭിച്ചു. പശു കിടാങ്ങൾക്കും വാക്സിനേഷൻ...

കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീപിടിച്ചു മലയാളി കുടുംബത്തിന് ദാരുണാന്ദ്യം

കാലിഫോർണിയ:യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്.അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -