Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സസ്പെൻഷൻ

പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ വിവാദ ഫോൺ സംഭാഷണമാണ് നടപടിക്ക് ആധാരം. പൊലീസ് സേനയ്ക്ക് നാണക്കേട് സൃഷ്ടിച്ചു എന്ന ഡിഐജി അജിതാ ബീഗത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയെ സസ്പെൻഡ് ചെയ്തത്.

സുജിത് ദാസ് ഇപ്പോൾ അവധിയിലാണ്. മലപ്പുറം എസ്പി ആയിരിക്കെ ഔദ്യോഗിക വസതിയുടെ മുറ്റത്ത് നിന്ന് മരം മുറിച്ചു കടത്തിയെന്ന ആരോപണം നേരിടുന്ന സുജിത്ദാസ് നിലവിലെ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ഇപ്പോഴത്തെ എസ്പിയ്ക്ക് പി.വി. അൻവർ എംഎൽഎ പരാതി നൽകിയിരുന്നു.

ഇത്പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ എം എൽഎയുമായി സുജിത് ദാസ് നടത്തിയ സംഭാഷണം പുറത്തു വന്നതും വിവാദമായതും കഴിഞ്ഞ ദിവസമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് ദിവസം ജലവിതരണം മുടങ്ങും

തിരുവല്ല :  പമ്പ് ഹൗസിൽ പണി നടത്തുന്നതിനാൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും. തിരുവല്ല,ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികൾ, കവിയൂർ, കുന്നന്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി, പെരിങ്ങര, വെളിയനാട് പഞ്ചായത്തുകളിൽ...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി...
- Advertisment -

Most Popular

- Advertisement -