Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് എസ്.എൻ.ഡി.പി.ശാഖ...

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ശബരിമല, മഞ്ഞനിക്കര ,മാരാമൺ, ചെറുകോൽപ്പുഴ തീർത്ഥാടകർക്ക് മികച്ച രീതിയിൽ ഉള്ള വിശ്രമകേന്ദ്രമാണ് ഒരുങ്ങുന്നത്. പുല്ലാട് ഗുരുദേവക്ഷേത്രത്തോട് ചേർന്ന് ഇതിനായി  സ്ഥലം  വാങ്ങി. വിശ്രമകേന്ദ്ര നിർമ്മാണത്തിൻ്റെ പ്രവർത്തന ഉദ്ഘാടനത്തിൻ്റെ ധനശേഖരണ പരിപാടി മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്തു.കോഴഞ്ചേരി യൂണിയൻ പ്രസിഡൻ്റ് കെ.എൻ.മോഹൻ ബാബു മുഖ്യ അതിഥി ആയിരുന്നു.

യോഗം ഇൻസ്പെക്റ്ററിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ,യൂണിയൻ വൈസ് പ്രസിഡൻ്റ് വിജയൻ കാക്കനാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് കുന്നപ്പുഴ, നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ.പി.കെ.ബാബു, കൺവീനർ ശ്രീകുമാർ ശ്രീനിലയം, ക്ഷേത്ര തന്ത്രി ജലിൽ കുമാർ ,ശാഖാ വൈസ് പ്രസിഡൻ്റ് കുമാരി സവിത, വനിതാ സംഘം പ്രസിഡൻ്റ് തങ്കമണി, സെക്രട്ടറി നിത്യ ,യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രോഹിത്,.ശാഖാ സെക്രട്ടറി കെ.ജി അശോകൻ, യൂണിയൻ കമ്മറ്റി അംഗം രാജു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും :ഫിഷറീസ് ഡയറക്ടർ

തിരുവനന്തപുരം : പെലാജിക് വല ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടേണ്ട മത്സ്യങ്ങൾക്ക് വളരെയേറെ നാശം വരുത്തുന്ന ആയതിനാലാണ് പെലാജിക്...

മാവേലിക്കരയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാവേലിക്കര : ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം ഉണ്ടായത് . പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.ടർഫിൽ ഫുട്ബോൾ...
- Advertisment -

Most Popular

- Advertisement -