Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് വീടിന്...

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വീടിനുള്ളിൽ തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരം .പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.

ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു

കോന്നി: ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികരാണ് പങ്കെടുക്കുന്ന യാഗത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ...

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു.പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് മരിച്ചത്. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്‌ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമെന്ന്...
- Advertisment -

Most Popular

- Advertisement -