Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദ്ദം :...

ന്യൂനമർദ്ദം : സംസ്ഥാനത്ത്‌ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്റ്റംബർ 9-ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും . തുടർന്നുള്ള 3 -4 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് മേഖലയിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുള്ളത്.

അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . സേലം സ്വദേശി ധനപാലനാണ് മരിച്ചത്.16 പേർക്ക് പരുക്കേറ്റു.മൂന്നു പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ദർശനം കഴിഞ്ഞ് മടങ്ങുന്ന...

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...

കാണാതായി

- Advertisment -

Most Popular

- Advertisement -