Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജി(26) നെയാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.

ഇത് മൂന്നാം തവണയാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവാകുന്നത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ )വകുപ്പ്  പ്രകാരമാണ് നടപടി. കാപ്പ വകുപ്പ്  പ്രകാരം അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ കളക്ടറുടെ ഉത്തരവിനെതുടന്നാണ് നടപടി.

2018 മുതൽ നിരന്തരം വിവിധ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു
വരികയാണ് ഇയാൾ. തിരുവല്ല പുളിക്കീഴ്, കീഴ്വായ്പൂര്, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഈ കാലയളവിൽ ഇയാൾക്കെതിരെ16  കേസുകളാണ്  രജിസ്റ്റർ ചെയ്തത്. ഇതിൽ 13 എണ്ണത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതും, മൂന്നു കേസുകൾ അന്വേഷണാവസ്ഥയിലുമാണുള്ളത്. മുഴുവൻ കേസുകളും കാപ്പ നിയമപ്രകാരമുള്ള നടപടിക്കായി ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022,23 വർഷങ്ങളായി ഇയാൾക്കെതിരെ 2 തവണ  യഥാക്രമം ആറുമാസം ഒരു വർഷം എന്നിങ്ങനെ കരുതൽ തടങ്കൽ ഉത്തരവ്  നടപ്പാക്കിയിട്ടുള്ളതാണ്.

തുടർന്ന് മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും ഈ വർഷം ഏപ്രിലിൽ തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട്‌ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ,കോടതി ഇയാൾക്ക് ബോണ്ട്‌ വ്യവസ്ഥവച്ചിരുന്നു.

എന്നാൽ ഏപ്രിലിൽ തന്നെ ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായി കോടതിയുടെ ബോണ്ട്‌ വ്യവസ്ഥ ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഉദ്‌ഘാടനം നാളെ

ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ്‌ ഓഫീസ്  നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ...

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി...
- Advertisment -

Most Popular

- Advertisement -