Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsKollamഓച്ചിറ കാളകെട്ട്...

ഓച്ചിറ കാളകെട്ട് ഉത്സവം : മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍   കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  സുരക്ഷിതമായി ഉത്സവം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

ഉത്സവത്തിന്റെ ഭാഗമായ കെട്ടുരുപ്പടിയോടൊപ്പം ഡി.ജെ പാര്‍ട്ടി, പ്രോപ് എന്നിവ കര്‍ശനമായി ഒഴിവാക്കും. ഓരോ ഉരുപ്പടിയോടൊപ്പവും  അഗ്നിശമനോപാധികള്‍, ഇന്‍ഷുറന്‍സ്, ഐ.ഡി കാര്‍ഡ്, സിസിടിവി  എന്നിവ ഉണ്ടായിരിക്കണം. കെട്ടുരുപ്പടികള്‍ എല്ലാം  കൃത്യ സമയത്ത് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരണം.

ദേശീയപാതയിലെ അപകടകരമായ നിര്‍മ്മിതികള്‍ ഒഴിവാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി എന്‍.എച്ച്, വിശ്വസമുദ്ര എന്നിവയ്ക്ക് ചുമതല നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന്് ഓച്ചിറ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍, കാളകെട്ട് സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫൈനൽ ഇന്ന് : ഇംഗ്ലണ്ട് മൂന്നാമൻ

ന്യൂയോർക് : ഫിഫ ലോകകപ്പ് ഫൈനൽ ഇന്ന്.രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനുമായുള്ള കലാശപ്പോരാട്ടം. മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി...

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു

തിരുവനന്തപുരം : മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപം ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു....
- Advertisment -

Most Popular

- Advertisement -