Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiരത്തൻ ടാറ്റ...

രത്തൻ ടാറ്റ വിടവാങ്ങി : സംസ്കാരം വൈകിട്ട്

മുംബൈ : രാജ്യത്തിൻറെ വ്യവസായ മേഖലയിലെ അതികായൻ രത്തൻ ടാറ്റ (86)വിട വാങ്ങി .ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സ്ഥിരീകരിച്ചത്. രക്തസമ്മർദം കുറഞ്ഞതു മൂലം തിങ്കളാഴ്ചയാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ ടാറ്റയുടെ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്.രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു .

രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ മഹാരാഷ്‌ട്ര സർക്കാർ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു .മൃതദേഹം രാവിലെ പത്ത് മണി മുതൽ മൂന്ന് വരെ ദക്ഷിണ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വർളി ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകൾ കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിയ സംഭവം ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം : പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവ ‌കേരളത്തിൽ വിൽക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.അപകടകരമായി മെർക്കുറി സാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന ക്രീമുകൾക്ക്...

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...
- Advertisment -

Most Popular

- Advertisement -