Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകടം കൊടുത്ത...

കടം കൊടുത്ത പണം തിരികെ ചോദിച്ചു : മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ചു

മലപ്പുറം : കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വൃദ്ധ ദമ്പതികളെ അയൽവാസി ആക്രമിച്ചു.വേങ്ങര സ്വദേശി അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സത്താർ മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നാണ് വൃദ്ധദമ്പതികളെ മർദ്ദിച്ചത്. തടയാനെത്തിയ അയൽവാസി നജീബിനെയും മർദ്ദിച്ചു.

മുഹമ്മദ് സത്താറിന്, ബഷീർ കടം നൽകിയ പണം പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.തുടർന്നാണ് മുഹമ്മദ് ബഷീറും കുടുംബവും സത്തറിന്റെ വീട്ടിലേക്ക് പോയത്.വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു.ഇതിൽ പ്രകോപിതനായ അബ്ദുൽകലാം ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക്...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്.എക്സ്റേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക്...
- Advertisment -

Most Popular

- Advertisement -