Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaവിജയദശമി :...

വിജയദശമി : നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു

പത്തനംതിട്ട : വിജയദശമിദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളിലും ഗണപതിക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു.

സംസ്ഥനത്തെ തന്നെ ഏറ്റവും വലിയ സരസ്വതീപ്രതിഷ്ഠയായി കരുതപ്പെടുന്ന പന്തളം പാട്ട്പുരക്കാവ് ദേവീക്ഷേത്രത്തിൽ പുലർച്ചെമുതൽ തന്നെ പൂജയെടുപ്പ്, വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ചിരിച്ചും കരഞ്ഞും നൂറ് കണക്കിന് കുരുന്നുകൾ വിദ്യാദേവിയെ സാക്ഷിയാക്കി ആചാര്യന്മാരുടെ കൈ പിടിച്ച് അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു.

പന്തളം പാട്ടുപുരക്കാവിൽ എല്ലാവർഷത്തെയും പോലെ തന്നെ ഈ വർഷവും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ അറിവിൻ്റെ ആദ്യക്ഷരം കുറിക്കാൻ എത്തിച്ചേർന്നുവെന്ന് പന്തളം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പന്തളം ശിവൻകുട്ടി പറഞ്ഞു.
   
ആറന്മുള മൂർത്തിട്ട മഹാഗണപതിക്ഷേത്രത്തിൽ യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കുരുന്നുകൾക്ക് ആചാര്യനായി.
  
ഇലവുംതിട്ട മൂലൂർ സ്മാരകത്തിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇവിടെ ഏഴാച്ചേരി രാമചന്ദ്രൻ, ഫാദർ. കെ സി ഏബ്രാഹാം കോട്ടാമഠത്തിൽ, ഡോ. ബൈജു ഗംഗാധരൻ, എൻ. രാജേഷ് ഐ പി എസ് എന്നിവർ ആചാര്യന്മാരായി

മലയാലപ്പുഴ ദേവീക്ഷേത്രം, മലയാലപ്പുഴ തോമ്പിൽ കൊട്ടാരം, ഇലന്തൂർ ഭഗവതി കുന്ന് ദേവീക്ഷേത്രം, ഇലന്തൂർ ഗണപതി ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ദേവീക്ഷേത്രങ്ങളിലും ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ചടങ്ങുകളോടെയാണ് അറിവിൻ്റെ ഉത്സവം ആഘോഷിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും എട്ടു വയസ്സായ മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം മകളെയും കൊണ്ട് അർധരാത്രിയിൽ വീടു വിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും...

21 ലക്ഷം സിം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്

ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം  ടെലികോം കമ്പനികൾക്ക് നൽകുകയും...
- Advertisment -

Most Popular

- Advertisement -