Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുമ്പോളി പള്ളിപ്പെരുന്നാൾ:...

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ ആഘോഷം. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും . നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും നടപടി സ്വീകരിക്കും.

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. കെഎസ്ആർടിസി പ്രധാന ദിവസങ്ങൾ ഉൾപ്പെടെ അധിക സർവീസ് നടത്തും. ആരോഗ്യവകുപ്പ് മെഡിക്കൽ എയിഡ്പോസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഹരിത ഘട്ടങ്ങൾ പാലിച്ചുകൊണ്ട് തിരുനാൾ നടത്തിപ്പിന് ശുചിത്വമിഷന്റെ സഹായം ലഭ്യമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കും.ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ക്രമീകരണങ്ങൾ ഒഴുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കൊച്ചി : കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർ​ഗീസാണ് വിധി പറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും. എട്ടാം പ്രതിയായ നടൻ ദിലീപ്...

തദ്ദേശ വാർഡ് വിഭജനം : 16896 പരാതികൾ ലഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് - 2834 എണ്ണം....
- Advertisment -

Most Popular

- Advertisement -