Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsഗ്രാമപഞ്ചായത്ത് കനിഞ്ഞില്ല: ...

ഗ്രാമപഞ്ചായത്ത് കനിഞ്ഞില്ല:  ജനകീയ സംരക്ഷണ സമതി റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത്  മാമൂട്ടിപ്പടി –  എറ്റുകടവ്  റോഡ്  ജനകീയ സംരക്ഷണ സമതി അംഗങ്ങൾ  സഞ്ചാരയോഗ്യമാക്കി. ഏതാണ്ട് 2 ലക്ഷത്തോളം രൂപ സമാഹരിച്ച് ആണ്  റോഡിലെ കുഴികൾ അടച്ചത്. മക്ക്, പാറപ്പൊടി, മെറ്റൽ തുടങ്ങിയവ വാങ്ങി ജെസിബി,  ടിപ്പർ, റോഡ് റോളർ എന്നിവ ഉപയോഗിച്ച് പല ഘട്ടങ്ങളിലായിട്ടാണ് കുഴിയടയ്ക്കൽ നടപടി പൂർത്തിയാക്കിയത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ റോഡ് പുനർനിർമ്മാണ പരിപാടി രാത്രി 9  വരെ നീണ്ടു.

കുറ്റൂർ പഞ്ചായത്ത് 12, 13 വാർഡുകളിലെ റോഡ് പുനർനിർമ്മാണ ജനകീയ സമതി കൺവീനർ രാജു വാണിയപ്പുരയ്ക്കലാണ് ജോലികൾക്ക് നേതൃത്വം നൽകിയത്. റോഡ് ടാർ ചെയ്ത് നൽകുമെന്ന പ്രതീക്ഷയിലാണ്  ജനകീയ സംരക്ഷണ സമതി.

അതേസമയം കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമതി നിരവധി തവണ പ്രതിഷേധയോഗം  സംഘടിപ്പിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണമലയില്‍  തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു : ഒരു മരണം ; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട : എരുമേലി കണമലയില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്....

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -