Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകുടുംബാരോഗ്യ കേന്ദ്രത്തിലെ...

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട അവധി: പരാതി ഉയരുന്നു

അടൂർ: കടമ്പനാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട  അവധി നൽകിയത് പരാതി ഉയരുന്നു. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാർ വിനോദയാത്ര പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു.

മൂന്ന് ഡോക്ടർമാരും ഒരുമിച്ച് ലീവെടുക്കാൻ പാടില്ലെന്നും ഡോക്ടർമാർ അവധിയാണെങ്കിലും സെന്റർ പൂട്ടി ഇടാൻ അനുമതിയില്ലെന്നും നടപടിയുണ്ടാകുമെന്നും ഡിഎംഒ പ്രതികരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ‘ഇന്ന് അവധി, ഞങ്ങൾ ടൂറിലാണെന്ന ‘ പരിഹാസ ബോർഡ് സ്ഥാപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

13-ാം വയസ്സുമുതൽ പീഡനം : 18 കാരിയുടെ വെളിപ്പെടുത്തലിൽ 40 പേർക്കെതിരേ പോക്സോ കേസ്

പത്തനംതിട്ട : 13-ാം വയസ്സുമുതൽ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ. പരാതിയിൽ 40 പ്രതികൾക്കെതിരെ ഇലവുംതിട്ട പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ കായിക...

അമേരിക്കയിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിൽ വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു."ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും, ഞങ്ങളുടെ സ്ത്രീകളെയും...
- Advertisment -

Most Popular

- Advertisement -