Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsപരുമല തിരുമേനി...

പരുമല തിരുമേനി ആത്മീയതയിലെ ആത്മീയന്‍: ഡോ. സിറിയക് തോമസ്

പരുമല: സര്‍വ്വ സമുദായ മൈത്രിയുടെയും സഹിഷ്ണുതയുടെയും  സന്ദേശം പകര്‍ന്ന  പരുമല തിരുമേനി ആത്മീയതയിലെ ആത്മീയനായിരുന്നു എന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബൈബിള്‍ ദര്‍ശനവും ക്രിസ്തു സാന്നിധ്യവും സ്വജീവിതത്തിലൂടെ പൊതുസമൂഹത്തിന് പരുമല തിരുമേനി പങ്കിട്ടുഎന്നും അദ്ദേഹം പറഞ്ഞു.നിരണം ദദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഓര്‍ത്തസോക്‌സ് സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാമാനേജിങ്ങ് കമ്മിറ്റി അംഗം മത്തായി ടി. വര്‍ഗീസ്, അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു...

കനത്ത മഴ : മുംബൈയിൽ റെഡ് അലർട്ട്

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് .കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി....
- Advertisment -

Most Popular

- Advertisement -