Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരത്ത്‌ തെയ്യം...

നീലേശ്വരത്ത്‌ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു : 150ലധികം പേർക്ക് പരിക്ക്‌

കാസർകോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ച് 150ലധികം പേർക്ക് പരിക്ക്‌.രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.തിക്കിലും തിരക്കിലും പെട്ടാണ് പലർക്കും പരിക്കേറ്റത്. വടക്കൻ മലബാറിലെ തെയ്യം ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിലാണ്.

പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കളക്ടർ അറിയിച്ചു.സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന...

ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. നവംബര്‍ മൂന്നിന് രാത്രിയിലാണ് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപം അപകടം...
- Advertisment -

Most Popular

- Advertisement -