Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നും സംരക്ഷണം ലഭിക്കുന്നു -പി സി ജോർജ്ജ്

പത്തനംതിട്ട : മുൻ എം എൽ എ യും ബിജെപി നേതാവുമായ പി സി ജോർജ്ജ് എ ഡി എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സംസാരിച്ചു. കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും നവീൻ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദികൾ ആയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന പി പി ദിവ്യ യാതൊരു കൂസലും ഇല്ലാതെ പൊട്ടി ചിരിച്ചു കൊണ്ടാണ് കോടതിയിലേക്ക് പോയതെന്നും ഇപ്പോഴും അവർക്ക് യാതൊരു കുറ്റബോധവും ഇല്ലാത്തത് ഇതിന് പിന്നിൽ വലിയൊരു ആസൂത്രണം നടന്നിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ബിനാമി യാണ് അവരെന്നും അദ്ദേഹം ആവർത്തിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത് പുല്ലാട്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക : മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി.കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു.രാജ്യത്തെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരിഹാസ പരാമർശം . മൃ​ഗസ്നേ​ഹികൾക്ക്...

സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി മഴ എത്തുമെന്ന് റിപ്പോർട്ട്

കൊച്ചി : കേരളത്തില്‍ കൊടുംചൂട് തുടരുന്നതിനിടെ ഏഴ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകി. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -