Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualകാവുംഭാഗം ആനന്ദേശ്വരം...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ്  എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി വിജയൻ നും ചേർന്ന് നിർവ്വഹിക്കും.  വിശേഷാൽ ഗണപതിഹോമം വൈദിക ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ശ്രി രുദ്രജപം, ശിലാപൂജ എന്നിവ  ക്ഷേത്രത്തിൽ നടക്കും.

ദേവസ്വം പ്രസിഡൻ്റ് അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരിമഠം,
സെക്രട്ടറി  പ്രമോദ് സി.ജെ ചേപ്പിലയിൽ, ട്രഷറാർ  എസ് സുരേഷ് കുമാർ പുറയാറ്റ്, ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ,  ജനറൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്, മാതൃസമിതി കൺവീനർ  പ്രീതി ആർ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഗണപതി, ശാസ്താവ്, ദേവി എന്നീ ഉപദേവതകൾക്ക് കൃഷ്ണശിലയിൽ ശ്രീകോവിൽ, നാലമ്പലം, അലങ്കാര ഗോപുരം എന്നിവയാണ് പുനരുദ്ധാരണത്തിൻ്റെ ഭാഗമായി  നടന്നു വരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ ആരവമുയർത്തി എന്‍റെ കേരളം വിളംബരജാഥ

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വർണാഭമായ വിളംബര ജാഥ. മേയ് ആറു മുതൽ 12 വരെ...

Kerala Lotteries Results : 27-11-2024 Fifty Fifty FF-119

1st Prize Rs.1,00,00,000/- FG 574899 (KAYAMKULAM) Consolation Prize Rs.8,000/- FA 574899 FB 574899 FC 574899 FD 574899 FE 574899 FF 574899 FH 574899 FJ 574899 FK 574899...
- Advertisment -

Most Popular

- Advertisement -