Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ നടന്ന...

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡൻറ്  മാത്യൂസ് മോർ തേവോദോസ്യോസ് സമാപന സന്ദേശം നൽകി. ചെന്നൈ ഭദ്രാസന അധിപൻ  ഡോ. ഗീവർഗീസ് മാർ പീലക്സി നോസ് മെത്രാപ്പോലീത്ത അവസാന വേദ പാരായണം നടത്തി.

ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് ഫാ. ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. പി. വൈ.ജസ്സൺ, കൺവീനർ റോബിൻ ജോ വർഗീസ്, റീജിയണൽ സെക്രട്ടറി ശ്രീ സജയ് തങ്കച്ചൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനു തമ്പാൻ, നിതിൻ മണക്കാട്ട് മണ്ണിൽ, ബിബിൻ കരുവാറ്റ, ചെങ്ങന്നൂർ ഭദ്രാസന ജോ. സെക്രട്ടറി  അഖിൽ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.

കൊടിയേറ്റ് ദിവസം മുതൽ മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നൂറോളം യുവതി യുവാക്കൾ അഖണ്ഡ പ്രാർത്ഥനയിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 05-06-2025 Karunya Plus KN-575

1st Prize ₹1,00,00,000/- PB 387017 Consolation Prize ₹5,000/- PA 387017 PC 387017 PD 387017 PE 387017 PF 387017 PG 387017 PH 387017 PJ 387017 PK 387017 PL...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം: 18 പേരെ കാണാതായി

ദുബായ് : ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം.റാസ് ലഫാൻ വ്യവസായ മേഖലയിലെ ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 പേരെ കാണാതായി, 54 തൊഴിലാളികൾക്ക് പരിക്കേറ്റു....
- Advertisment -

Most Popular

- Advertisement -