Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalആർട്ടിക്കിൾ 370...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ : ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി

ശ്രീനഗർ : ആർട്ടിക്കിൾ 370,35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ ഉയർത്തിയതിനെതുടർന്ന് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദർശിപ്പിച്ചത്. ബാനർ ബിജെപി അം​ഗങ്ങൾ പിടിച്ചുവാങ്ങി വലിച്ചു കീറി. ബഹളത്തെ തുടർന്ന് സ്പീക്കർ സഭ വേഗത്തിൽ അവസാനിപ്പിച്ചു. ബുധനാഴ്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവരികയും സഭ പാസ്സാക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി....

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: ഹിന്ദുധർമ പരിഷത്തിന്റെ 15-മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 23 മുതൽ 27 വരെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തും. 23 ന് വൈകിട്ട് 5.30 ന് പശ്ചിമ ബംഗാൾ ഗവർണർ സിവി...
- Advertisment -

Most Popular

- Advertisement -