പത്തനംതിട്ട : പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നാണ് താക്കീത് .കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം .