Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് സ്കൂൾ...

തിരുമൂലപുരത്ത് സ്കൂൾ കലോത്സവത്തിന്  തിരി തെളിഞ്ഞു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ് മുഖ്യവേദിയായി നവംബർ 26 മുതൽ 29 വരെ നടക്കുന്ന പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം  ആരോഗ്യ  മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കലോത്സവ നഗരികൾ അക്രമ വേദികൾ ആവാതെ എന്നും കലയുടെ വിളനിലങ്ങൾ ആവട്ടെ എന്നും തന്റെ കലോത്സവ അനുഭവങ്ങൾ പങ്കുവെച്ച്  മന്ത്രി പറഞ്ഞു. എം എൽ എ മാത്യു ടി തോമസ്  അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി

വിദ്യാഭ്യാസ വിദ്യാഭ്യാസ ഡയറക്ടർ അനില ബി ആർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആർ അജയകുമാർ, ജോസ് പഴയിടം, ഡോ. റെജിനോൾഡ് വർഗീസ്, വി കെ അശോക് കുമാർ, ആർ ഡി ഡി  പത്തനംതിട്ട ഡിഇഒ കെ പി മൈത്രി,  തിരുവല്ല ഡിഇഒ ഡി ഷൈനി, ഫിലിപ്പ് ജോർജ്,  ബിനു ജേക്കബ് നൈനാൻ, ഹാഷിം ടി. എച്ച്, റഹ്മത്തുള്ള ഖാൻ  പി എ ,  അൻവർ ടി എം, ബിജു കുമാർ വി എ, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിന്റെ ജില്ലാ തയ്യാറാക്കിയ പ്രമാടം  നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി അലന്ന  അജിയെ മൊമെന്റോ നൽകി ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളനടയിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

പന്തളം : എം സി റോഡിൽ കുളനട ഓർത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ  45 ഓളം യാത്രക്കാരുമായി മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എമറാൾഡ് ...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

തിരുവല്ല : ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം എസ് രജിസ്ട്രേഷൻ. താല്പര്യമുള്ളവർ 5 ന്...
- Advertisment -

Most Popular

- Advertisement -