Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeCareerയാത്രയ്ക്ക് ഇനി...

യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല : വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി

പമ്പ : ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ്  ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ.

പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള  ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു.  ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട് . കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന  സ്ഥലത്തേക്ക്   പ്രത്യേക ചാര്‍ട്ടേഡ് ബസ് സർവീസും ലഭ്യമാണ്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകളാണ് സൗജന്യ സർവീസ് നടത്തുന്നത്.

തീർത്ഥാടകർക്കായുള്ള കൺട്രോൾ റൂം നമ്പർ 9446592999 , നിലയ്ക്കൽ  9188526703, ത്രിവേണി 9497024092, പമ്പ 9447577119 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറൻമുള ഉതൃട്ടാതി വള്ളംകളി : 9 ന് പ്രാദേശിക അവധി

ആലപ്പുഴ : ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന  സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ  സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ മുൻ നിശ്ചയ...

കോഴിക്കോട് ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. രാവിലെ ഒൻപതരയോടെയാണ് സംഭവം .ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല.അഗ്നിശമന സേന സ്ഥലത്തെത്തി...
- Advertisment -

Most Popular

- Advertisement -