Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് മഴയ്ക്ക് ...

സന്നിധാനത്ത് മഴയ്ക്ക്  ശമനം:  പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം

ശബരിമല : സന്നിധാനത്ത് മഴ ശമിക്കുന്നു. അപകട സാധ്യത മുൻനിർത്തി പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം. ഇന്ന് രാവിലെ നട തുറന്നതുമുതൽ 11 മണി വരെയുള്ള  കണക്കനുസരിച്ച് ദർശനം നടത്തിയത് 41416 തീർഥാടകർ.

ശബരിമലയിൽ ഉൾക്കാട്ടിൽ മഴ പെയ്യുന്നതിനാൽ സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് ഇനിയൊരറിയിപ്പ് വരുന്നതുവരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനാൽ പമ്പയിൽ ഇറങ്ങുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം വരുത്തി. ജലനിരപ്പ് ഉയർന്ന സ്ഥലങ്ങളിൽ മാത്രം വടം കെട്ടിത്തിരിച്ച് തീർഥാടകരെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട്. പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള പാതകളിൽ ചില സ്ഥലങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ വടംകെട്ടിത്തിരിച്ചിട്ടുണ്ട്.

തത്സമയ ബുക്കിംഗിലൂടെ ഇന്ന് 7430 പേർ ദർശനം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട : ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്ക് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു...

കെ ഐ ഇടിക്കുള മാപ്പിള അനുസ്മരണ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സി ഐ ടി യു തിരുവല്ലാ ഏരിയാകമ്മറ്റിയുടെ അഭിമുഖ്യത്തിൽ 32-മത് കെ ഐ ഇടിക്കുളമാപ്പിള  അനുസ്മരണ സമ്മേളനം നടന്നു. ഓട്ടോ ടാക്സി ആൻ്റ്  ലൈറ്റ് മോട്ടോർ...
- Advertisment -

Most Popular

- Advertisement -