Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalസുവര്‍ണക്ഷേത്രത്തില്‍ അകാലിദൾ...

സുവര്‍ണക്ഷേത്രത്തില്‍ അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരെ വെടിവയ്പ്

ചണ്ഡീഗഢ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി.രണ്ടു തവണയാണ് അക്രമി സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തത്.സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.

മതപരമായ ശിക്ഷയുടെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ കാവൽക്കരനായി വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നരേൻ സിംഗ് ചൗര എന്നയാളാണ് അക്രമി .ക്ഷേത്രം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൗഢോജ്ജ്വലമായി 78 ാം സ്വാതന്ത്ര്യദിനാഘോഷം

തിരുവനന്തപുരം : രാജ്യത്തിൻറെ 78ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി ആഘോഷിച്ച് സംസ്ഥാനം .കനത്തമഴയെ അവഗണിച്ച് സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നു.രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ...

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -