Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമുഹമ്മദ് യൂനുസ്...

മുഹമ്മദ് യൂനുസ് വംശഹത്യയിൽ പങ്കാളി : ഷെയ്ഖ് ഹസീന

ന്യൂയോർക്ക് : ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യയിൽ മുഹമ്മദ് യൂനുസ് പങ്കാളിയെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.രാജ്യം വിട്ട ശേഷം ആദ്യമായി നടത്തിയ പൊതുപ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ഷെയ്ഖ് ഹസീന രംഗത്തെത്തിയത്.ന്യൂയോർക്കിൽ അവാമി ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് ആണ് വംശഹത്യ നടത്തുന്നത്.വംശഹത്യയ്ക്ക് പിന്നിലെ സൂത്രധാരൻമാർ യൂനുസും വിദ്യാർഥി കോ-ഓർഡിനേറ്റർമാരുമാണ്. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം.തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും ഷെയ്ഖ് ഹസീന ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവം: അന്വേഷണ റിപ്പോർട്ട് വൈകരുതെന്ന് ന്യൂനപക്ഷ കമ്മീഷൻ

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച ഷിബിനയുടെ കേസ് മെഡിക്കൽ കോളേജ് അധികൃതർ  വൈകിപ്പിക്കുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ...

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല : സുപ്രീം കോടതി

ന്യൂഡൽഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മുംബൈയിലെ...
- Advertisment -

Most Popular

- Advertisement -