Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryബി.എസ്.സി. നഴ്‌സിങ്ങിന്...

ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴഞ്ചേരി: സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽനിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. സമാനമായ ആറ് കേസുകളിൽ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

പരാതിക്കാരിയുടെ മകൾക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആശുപത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. കോളജിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. മുഹ്‌സിൻ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശാ സി.എബ്രഹാം പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ അഡീഷണൽ ജില്ല മജിസ്ട്രേറ്റായി (എ.ഡി.എം) ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രാഹം ചാർജെടുത്തു. നേരത്തെ ആലപ്പുഴയിൽ  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിരുന്നു .നിലവിൽ എറണാകുളം എ.ഡി.എമ്മായി പ്രവർത്തിച്ചു...

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ...
- Advertisment -

Most Popular

- Advertisement -