Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമ്പാശ്ശേരി വിമാനത്താവളം...

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും: കെ.മുരളിധരൻ

തിരുവനന്തപുരം : വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കുമെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരൻ അനുസ്മരിച്ചു.കെ.കരുണാകരൻ സ്റ്റഡി സെൻ്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടത്.മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് താൻ പറഞ്ഞപ്പോൾ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോൾ മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് പാർട്ടി സമ്മേളനത്തിൽ കുറ്റപ്പെടുത്തുന്നു.2026 ജൂലായ് 5 ന് കെ. കരുണാകരൻ്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.

സ്റ്റഡി സെൻ്റർ ജില്ലാചെയർമാൻ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു.ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ  വൈകിട്ട് തുറക്കും

പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (തിങ്കൾ) വൈകിട്ട് തുറക്കും .നാളെ പ്രത്യേക പൂജകൾ ഇല്ല. ചൊവ്വ പുലർച്ചെ പതിവു പൂജകൾക്ക് ശേഷം നെയ്യഭിഷേകം നടക്കും. 20...

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം...
- Advertisment -

Most Popular

- Advertisement -