Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ കെഎസ്ആർടിസി...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

ഇടുക്കി : ഇടുക്കിയിൽ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 6.15 ഓടെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.ബസിൽ 34 യാത്രക്കാർ ഉണ്ടായിരുന്നു.കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.ചെരിവിലെ മരങ്ങളിൽ കുടുങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

ചെന്നൈ : നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയാ ടെക്‌സ്‌റ്റൈൽസ് ഉടമയുമാണ്. സംസ്കാരം പിന്നീട് .ഭാര്യ : ശ്യാമള ,മകൻ...

ഇറാനിൽ പ്രക്ഷോഭം ആളിപ്പടരുന്നു

ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പ്രക്ഷോഭം ആളിപ്പടരുന്നു.പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രതിഷേധിക്കുകയാണ് ഇറാനിയൻ ജനത.രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുകയാണ്.രാജ്യത്തുടനീളം ഇന്റർനെറ്റ്...
- Advertisment -

Most Popular

- Advertisement -