തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. 5 നാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) സമാപന സമ്മേളനം.പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ മുഖ്യാതിഥികളാകും.ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും.സ്വർണ കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻനായർ,പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിക്കും.