Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇസ്രോയുടെ സ്പേസ്...

ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് വിജയം : ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു

ബെംഗളൂരു : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇസ്‌റോ. ദൗത്യത്തിന്റെ ഭാഗമായി 2024 ഡിസംബർ 30 ന് വിക്ഷേപിച്ച ചേസർ, ടാർ‌​ഗറ്റ് എന്നീ രണ്ട് ഉപ​ഗ്രഹങ്ങൾ കൂട്ടിച്ചേർത്തു.ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒൻപതിനും ഡോക്കിം​ഗ് നിശ്ചിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്‌ക്കുകയായിരുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് സ്പെയ്ഡെക്സ് ദൗത്യം.റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ കൈവരിച്ച രാജ്യങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെം​ഗളൂരു : എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഞായറാഴ്ച മുതൽ യാഥാർത്ഥ്യമാകുന്നു. ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്....

കണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ : കുട്ടികളുടെ ടോയ് കാറിന്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ കളിപ്പാട്ടത്തില്‍ കയറുന്നതിന് മുൻപായി പാമ്പിനെ കണ്ടതിനാൽ അപകടം...
- Advertisment -

Most Popular

- Advertisement -