Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച് സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടിലെ തൊഴിലില്ലായ്മയെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന വലിയൊരു ക്യാമ്പയിനാണ് വിജ്ഞാന ആലപ്പുഴയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ഉറപ്പുവരുത്താനും അതിലേറെ വരുന്ന വിദ്യാർവിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ജോലിയിലേക്ക് എത്താൻ കഴിയുന്ന സ്കിൽ ഡെവലപ്മെൻറ് നൽകാനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥിയിൽ നിന്ന് തൊഴിൽമേളയിലേക്കുള്ള ആദ്യ ആപ്ലിക്കേഷനും എം.എൽ.എ. ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ അധ്യക്ഷനായി.

ആദ്യ ക്യാമ്പസ് രജിസ്ട്രേഷൻ ഡ്രൈവിൽ 73 പേർ പങ്കെടുത്തു. ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം വി ഗോവിന്ദൻ വര്‍ഗവഞ്ചകന്‍; CPIM സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ : സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വര്‍ഗവഞ്ചകനെന്ന് ജി സുധാകരന്‍.സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ എം.വി.ഗോവിന്ദന് യോഗ്യതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗവഞ്ചകനാണെന്ന ഗോവിന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു...

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം...
- Advertisment -

Most Popular

- Advertisement -