Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകടുവയുടെ ആക്രമണത്തിൽ...

കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

കോട്ടയം: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ കുറിച്ചു. മനുഷ്യ വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമെന്ന് സർക്കാർ കണ്ടെത്തിയ 30 ഹോട്ട്  സ്പോട്ടുകളിൽ ഒന്നായ മാനന്തവാടിയിലാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്.

കഴിഞ്ഞ 8 വർഷത്തിനിടെ വന്യജീവികൾ അപഹരിച്ചത്  950ൽ അധികം മനുഷ്യജീവനുകളെയാണ്. 200ലേറെപ്പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. മലയോരമേഖലകളിലെ ജനങ്ങളുടെ ഉപജീവനമാർഗമായ 4500ൽ അധികം വളർത്തുമൃഗങ്ങളെ വന്യജീവികൾ കൊന്നു.  കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന പതിവ് രീതി എത്ര കാലം തുടരും. ഇങ്ങനെ നഷ്ടപരിഹാരം നൽകലാണോ ശാശ്വത പരിഹാരം.

മലയോരമേഖലകളിൽ മിക്കയിടത്തും ഫെൻസിങ് പ്രവർത്തനരഹിതമാണ്. വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ള മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്തണം.ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം. ഇടുക്കി ആനക്കുളത്ത് ആനകളുടെ സാന്നിധ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ വനംവകുപ്പ് സ്ഥാപിച്ച  സാങ്കേതിക സംവിധാനം എന്തുകൊണ്ട് സംസ്ഥാനതലത്തിൽ പരീക്ഷിച്ചുകൂടാ. ഇതിനൊപ്പം കാടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും തിരിച്ചറിയണം. വൈദേശിക സസ്യങ്ങളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കണം.

ഇത്തരം സസ്യങ്ങളെ ഉൻമൂലനം ചെയ്ത് സ്വാഭാവിക പുൽമേടുകൾ പുനർനിർമ്മിക്കണം. കൊടും വേനലിൽ വറ്റി വരളുന്ന നീരുറവകൾക്ക് പകരം കാട്ടിൽ വെള്ളം ലഭ്യമാക്കണം.ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ കാടിറക്കം ഒരു പരിധിവരെ തടയാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

അധികാരികൾ ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്. അവരുടെ ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങൾക്ക് എന്തു വില.  മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങൾക്ക് ദൈവം കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results ; മൺസൂൺ ബമ്പർ BR-104

1st Prize Rs.10,00,00,000/- MC 678572 Consolation Prize Rs.1,00,000/- MA 678572 MB 678572 MD 678572 ME 678572 2nd Prize Rs.10,00,000/- MA 719846 MB 682584 MC 302229 MD 273405...

മുട്ട കോഴി വിതരണം

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണം 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി മുട്ട കോഴി വിതരണ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -