Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKonniസിപിഎം ഏരിയാ...

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

കോന്നി : പൊലീസ് ജീപ്പിൻ്റെ മുകളിൽ വച്ച് പരാതി എഴുതിയെന്ന് ആരോപിച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി. രാജേഷ് കുമാറിനാണ് മർദനമേറ്റത്. പൊലീസ് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു വെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കോന്നി സ്റ്റേഷനിൽ രാജേഷ് കുമാറിനൊപ്പം എത്തിയ പരാതിക്കാരൻ പൊലിസ് ജീപ്പിന് മുകളിൽ വച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിതനാക്കിയത്.തുടർന്ന് നടന്ന വാക്കുതർക്കത്തിനിടെയാണ് രാജേഷ് കുമാറിന് മർദനമേറ്റത്. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷ് കുമാർ ഡ്രൈവർക്കെതിരെ പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ആനയൂട്ടും ഗജപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും തന്ത്രി ബ്രഹ്മശ്രീ അഗ്നിശ്ശർമ്മൻ...

ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ​ഗവർണർ ​സി പി രാധാകൃഷ്ണൻ

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ​ഗവർണർ സി പി രാധാകൃഷ്ണനെ തെരഞ്ഞെടുത്ത് എൻഡിഎ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. ​ ജ​ഗ്ദീപ് ധൻഖർ മുൻ ഉപരാഷ്‌ട്രപതി സ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -