Monday, July 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ -ചെറുകോൽപ്പുഴ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു നൽകിയ ദീപവും വഹിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര കൺവീനർ പി ആർ ഷാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ചട്ടമ്പിസ്വാമികൾ ഇടക്കാലത്ത് താമസിച്ച വള്ളികുന്നത്ത് വിദ്യാധിരാജ ഇൻ്റർ നാഷണിലിൻ്റെയും സമസ്ത നായർ സമാജത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, പരിഷത്ത് പ്രസിഡണ്ട് പി .എസ് .നായരെ ആദരിച്ചു

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആശ്രമങ്ങുളുടെയും സാമുദായിക ആധ്യാത്മിക  സാംസ്‌കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 2 ന് ചെറുകോൽപ്പുഴ നഗറിൽ എത്തിച്ചേരും.

പന്മനയിൽ നടന്നചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം ജന. സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ആശ്രമം പ്രസിഡന്റ്‌ കുമ്പളത്തു വിജയകൃഷ്ണ പിള്ള, കോർഡിനേറ്റർ ബാലചന്ദ്രൻ, ഹിന്ദുമത മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി , അഡ്വ കെ ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ ഡി. രാജഗോപാൽ, ജി രാജ്‌കുമാർ, കെ ജയവർമ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ, എം അയ്യപ്പൻ കുട്ടി, അനിരാജ് ഐക്കര, സി ജി പ്രദീപ് കുമാർ,  രാജീവ്‌ മഠത്തിൽ,  ശ്രീകുമാർ ഇരൂപ്പക്കാട്ട് എന്നിവർ  പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ...

വെളളപ്പൊക്കം : തിരുവല്ലയിലും മല്ലപ്പള്ളിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍...
- Advertisment -

Most Popular

- Advertisement -