Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഒരു പുതിയ...

ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ : മന്ത്രി വി എൻ വാസവൻ

തിരുവല്ല: ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി .എൻ .വാസവൻ. ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 20025 ന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആബാലവൃത്തം ജനങ്ങളും ഒഴുകിയെത്തുന്ന ഇത്തരം മേളകളിൽ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്.   കർഷക സംസ്കാരം ഒരു നാടിൻറെ സമ്പന്നതയുടെ ഉള്ളടക്കമാണ് അസ്തമിച്ചുകൊണ്ടിരിക്കുന്ന കാർഷിക മേഖലയുടെ നിലവാരത്തിന് മാറ്റം ഉണ്ടാക്കാൻ കഴിയുന്ന നിലപാടുകൾ നാം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു .ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ഇ.എ.ഏലിയാസ് അധ്യക്ഷത വഹിച്ചു.  അഡ്വ. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം , മുൻ എം. എൽ.എ. ജോസഫ് പുതുശ്ശേരി, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി   സി.ഇ.ഒ.റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ജനറൽ കൺവീനർ  സാം ഈപ്പൻ, ടി.കെ.സജീവ്, , മാത്യൂസ് ചാലക്കുഴി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സജി ചാക്കോ, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, അഡ്വ. ബിനു.വി. ഈപ്പൻ, ഇ.ഒ. ബോബൻ  എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണപാതയിൽ  കക്കുസ് മാലിന്യം തള്ളിയിരുന്ന വാഹനം പോലീസ് പിടികൂടി

റാന്നി: റാന്നി പഞ്ചായത്തിലെ വൈക്കം -മന്ദിരം തിരുവാഭരണ പാതയിൽ രണ്ട് വർഷമായി നിരന്തരം കക്കുസ് മാലിന്യം തള്ളിയിരുന്ന വാഹനം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം  ഉച്ചയോടെയാണ് രണ്ട് പേരെയും വാഹനവും പിടികൂടിയത്. കഴിഞ്ഞ രണ്ട്...

പന്തളത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പന്തളം : നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടൽ ശ്രീലക്ഷ്മി, പൂരം റസ്റ്ററൻ്റ്, ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫേ  കടയ്ക്കാട്,...
- Advertisment -

Most Popular

- Advertisement -