Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsവേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി...

വേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി 

തിരുവല്ല: വേങ്ങൽ (തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 14 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തൈപൂയ ഉത്സവവും  11 ന്  സമാപിക്കും.  മൂന്നിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭാഗവത സപ്താഹത്തിന് ദീപപ്രതിഷ്ഠ നടത്തും. നാലിന് സപ്താഹം തുടങ്ങും.

ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ആറിന് 11 മണിക്ക് ഉണ്ണിയൂട്ട്, എട്ടിന് 11 മണിക്ക് രുക്മിണീസ്വയംവരം, 9ന് രാത്രി ഏഴിന് മാതൃപൂജ, 10-ന് വൈകീട്ട് നാലിന് അവഭൃഥസ്നാനം, രാത്രി 8ന് വേങ്ങൽ ആൽത്തറയിൽനിന്ന് കാവടിവിളക്ക്, 10-ന് അഗ്നിക്കാവടി.

11-ന് രാവിലെ ഒൻപതിന് ചെറുവള്ളി ദേവീക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി. 12-ന് ഓട്ടൻതുള്ളൽ 1-ന് സമൂഹസദ്യ, രാത്രി 9.30-ന് അഴിയിടത്തുചിറ അനിരുദ്ധശ്വരം ക്ഷേത്രത്തിൽ നിന്ന് കാവടിവരവ് എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കുമ്പഴയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് ഉഷാ സദനത്തിൽ ഉഷാകുമാരി (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് കുമ്പഴ ജംഗ്ഷനിൽ ആയിരുന്നു അപകടം. മലയാലപ്പുഴ...

അറബിക്കടലിലെ ചക്രവാതച്ചുഴി : സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് .ശനിയാഴ്ചയോടെ ഇത്...
- Advertisment -

Most Popular

- Advertisement -